സുവർണ്ണ രശ്മികൾ പരത്തി ബൊദൂർ അൽ കാസിമിയുടെ “വേൾഡ് ബുക്ക് ക്യാപിറ്റൽ”

സുവർണ്ണ രശ്മികൾ പരത്തി ബൊദൂർ അൽ കാസിമിയുടെ “വേൾഡ് ബുക്ക് ക്യാപിറ്റൽ”

Report : Mohamed Khader Navas

ഷാർജ: ബൊദൂർ അൽ കാസിമി “വേൾഡ് ബുക്ക് ക്യാപിറ്റൽ” എന്ന തൻ്റെ ഏറ്റവും പുതിയ കുട്ടികൾക്കായുള്ള സാഹിത്യ കൃതിയുടെ ഇംഗ്ലീഷ്, അറബി പതിപ്പുകൾ 12–>o ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവൽ വേദിയിൽ പ്രകാശിപ്പിച്ചു. തുടർന്ന് പുസ്തകം
വേദിയിൽ വായിക്കുകയും രചയിതാവുമായി സംവദിക്കാനുള്ള അവസരം യുവ വായനക്കാർക്ക് നൽകുകയും ചെയ്തു.

സുവർണ്ണ രശ്മികൾ പരത്തി ബൊദൂർ അൽ കാസിമിയുടെ “വേൾഡ് ബുക്ക് ക്യാപിറ്റൽ”

കുട്ടികൾക്കും യുവാക്കൾക്കുമായി അറബിഭാഷയിലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന കലിമാത് ഗ്രൂപ്പിൻ്റെ സ്ഥാപകയും, സിഇഒയും, അന്താരാഷ്ട്ര പ്രസാധകരുടെ അസ്സോസിയേഷൻ പ്രസിഡൻ്റുമാണ് ബൊദൂർ അൽ കാസിമി.

സുവർണ്ണ രശ്മികൾ പരത്തി ബൊദൂർ അൽ കാസിമിയുടെ “വേൾഡ് ബുക്ക് ക്യാപിറ്റൽ”

ആകർഷകമായ സാഹിത്യശൈലിയും ഡെനിസ് ദമാന്തിയുടെ മനോഹരമായ ചിത്രീകരണങ്ങളുമുള്ള ഈ കൃതി, യുനെസ്കോയുടെ ആഗോള സംരംഭമായ വേൾഡ് ബുക്ക് ക്യാപിറ്റൽ എന്ന ആശയം യുവതലമുറയെ പരിചയപ്പെടുത്തുന്നുണ്ട്. ഓരോ വർഷവും തിരഞ്ഞെടുക്കപ്പെടുന്ന നഗരത്തിന് നൽകുന്ന അഭിമാനകരമായ തലക്കെട്ടാണ് വേൾഡ് ബുക്ക് ക്യാപിറ്റൽ. പുസ്തകങ്ങളെയും സാക്ഷരതയെയും പ്രോത്സാഹിപ്പിക്കുന്നതിൽ നഗരത്തിൻ്റെ നിരന്തരമായ ശ്രമങ്ങളെ മാനിച്ചുകൊണ്ട് ഷാർജയെ 2019 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്തിരുന്നു.

സുവർണ്ണ രശ്മികൾ പരത്തി ബൊദൂർ അൽ കാസിമിയുടെ “വേൾഡ് ബുക്ക് ക്യാപിറ്റൽ”

ജോർജിയയുടെ തലസ്ഥാനമായ ടിബിലിസിക്ക് വേൾഡ് ബുക്ക് ക്യാപിറ്റൽ 2021, എന്ന പദവി
2021 ഏപ്രിൽ 23 ന് സമ്മാനിച്ചിരുന്നു.

ബൊദൂർ അൽ കാസിമിയുടെ
വേൾഡ് ബുക്ക് ക്യാപിറ്റൽ എന്ന പുസ്തകം 2001 മുതലുള്ള കിരീടം നേടിയ എല്ലാ നഗരങ്ങളെക്കുറിച്ചും മനസിലാക്കാൻ യുവവായനക്കാരെ സഹായിക്കും.

Share this story