ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ സ്റ്റെം(STEM) വർക്ക്ഷോപ്പുകൾ എല്ലാ ദിവസവും നടക്കും

ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ സ്റ്റെം(STEM) വർക്ക്ഷോപ്പുകൾ എല്ലാ ദിവസവും നടക്കും

Report : Mohamed Khader Navas

ഷാർജ: പന്ത്രണ്ടാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ സയൻസ്, നൂതന സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കണക്ക് എന്നിവയിലെ ആശയങ്ങൾ കുട്ടികളെ പഠിപ്പിക്കുന്ന മെഷിനറി ഡിസൈൻ വർക്ക്‌ഷോപ്പിൽ പുതിയ ഗെയിമിംഗ് സാങ്കേതിക വിദ്യയായ STEM ഉപയോഗിച്ച് എങ്ങനെ സ്വന്തം ഗെയിം നിർമ്മിക്കാം എന്ന ആശയം കുട്ടികൾക്കു മുൻപിൽ പരിചയപ്പെടുത്തി.

ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ സ്റ്റെം(STEM) വർക്ക്ഷോപ്പുകൾ എല്ലാ ദിവസവും നടക്കും

ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ സ്റ്റെം(STEM) വർക്ക്ഷോപ്പുകൾ എല്ലാ ദിവസവും നടക്കും

ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ സ്റ്റെം(STEM) വർക്ക്ഷോപ്പുകൾ എല്ലാ ദിവസവും നടക്കും

ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ സ്റ്റെം(STEM) വർക്ക്ഷോപ്പുകൾ എല്ലാ ദിവസവും നടക്കും

ചെറുപ്പത്തിൽത്തന്നെ സാങ്കേതികവിദ്യയുമായി സമ്പർക്കം പുലർത്താൻ തുടങ്ങുമ്പോൾ, STEM എങ്ങനെ പ്രാവർത്തികമാക്കാമെന്ന് കുട്ടികൾക്ക് വളരെ എളുപ്പത്തിൽ രസകരമായി പഠിക്കാൻ സാധിക്കുമെന്നും, അത് അവരെ ആത്മവിശ്വാസത്തോടെ സർവ്വകലാശാല, കരിയർ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുമെന്നും വർക്ക്ഷോപ്പ് പരിശീലകൻ പറഞ്ഞു. കുട്ടികൾക്ക് ഒരു സർക്യൂട്ടും, അടച്ച സർക്യൂട്ടും തമ്മിലുള്ള വ്യത്യാസം എന്താണെന്നും, അവർക്ക് എന്തെങ്കിലും നിർമ്മിക്കാൻ ഇലക്ട്രോണിക് ഭാഗങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നും, ഏറ്റവും പ്രധാനമായി അവരുടെ പ്രിയപ്പെട്ട ഗെയിമുകളുടെ നിർമാതാക്കളായി എങ്ങനെ മാറാമെന്നും മനസ്സിലാക്കാനുള്ള അവസരമാണിവിടെ ഒരുക്കിയിട്ടുള്ളത്.

ഒരേസമയം പല പല മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഘട്ടം ഘട്ടമായുള്ള നിർദ്ദേശ മാനുവൽ പിന്തുടർന്ന് എങ്ങനെ മൾട്ടിടാസ്‌ക് ചെയ്യാമെന്നും കൂടി പഠിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.

Share this story