തത്സമയ പ്രതിമ പരേഡ് യുവ സന്ദർശകർക്ക് ഏറ്റവും ആവേശകരമായ ചരിത്ര പാഠം പകർന്നു നൽകി

തത്സമയ പ്രതിമ പരേഡ് യുവ സന്ദർശകർക്ക്  ഏറ്റവും ആവേശകരമായ ചരിത്ര പാഠം പകർന്നു നൽകി

Report : Mohamed Khader Navas

ഷാർജ: ഷെർലക് ഹോംസ്, ഐസക്‌ ന്യൂട്ടൺ, എലിസബത്ത് രാജ്ഞി തുടങ്ങി ആധുനിക ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളെ കാണാൻ അവസരമൊരുക്കി SCRF 2021. മെയ് 29 വരെ എക്സ്പോ സെൻ്റെർ ഷാർജയിൽ നടക്കുന്ന 12-ാമത് ഷാർജ കുട്ടികളുടെ വായനോത്സവത്തിൻ്റെ ഹാളുകളിൽ പരേഡ് ചെയ്യുന്ന ‘ചരിത്രത്തിലെ വലിയ പേരുകൾ’ മനുഷ്യചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച യഥാർത്ഥ വ്യക്തികളുടെ സാങ്കൽപ്പിക വ്യക്തിത്വങ്ങളെ കണ്ടുമുട്ടാൻ അവസരം നൽകി.

തത്സമയ പ്രതിമ പരേഡ് യുവ സന്ദർശകർക്ക്  ഏറ്റവും ആവേശകരമായ ചരിത്ര പാഠം പകർന്നു നൽകി

ഐസക് ന്യൂട്ടൺ, ഇംഗ്ലണ്ടിലെ ഒന്നാമത്തെ എലിസബത്ത് രാജ്ഞി, മുഹമ്മദ് ഇബ്നു മൂസ അൽ-ക്വാരിസ്മി, ഷെർലക് ഹോംസ് എന്നിവരുടെ വസ്ത്രങ്ങൾ ധരിച്ച സിലൗട്ടുകൾ പോലുള്ള പ്രതിമകൾ പച്ചയും സ്വർണ്ണവും കലർന്ന വസ്ത്രം ധരിച്ച് പ്രധാന വേദികളിലേക്ക് നടന്നപ്പോൾ കുട്ടികളും മാതാപിതാക്കളും ആവേശഭരിതരായി പുറകെ കൂടിയത് കാണേണ്ട കാഴ്ച തന്നെ ആയിരുന്നു . കൗതുകത്തോടെ കുട്ടികളും മാതാപിതാക്കളും
ചിത്രങ്ങൾ ക്ലിക്കുചെയ്ത്, ‘തത്സമയ’ പ്രതിമകളുമായി സംവദിച്ചു.

തത്സമയ പ്രതിമ പരേഡ് യുവ സന്ദർശകർക്ക്  ഏറ്റവും ആവേശകരമായ ചരിത്ര പാഠം പകർന്നു നൽകി
പതിനാറാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് രാജ്ഞി അവരുടെ കിരീടവും ശക്തമായ ചെങ്കോലും ധരിച്ച് ഇടനാഴിയിൽ അഭിമാനത്തോടെ നിൽക്കുമ്പോൾ, ഒരുപാട് ആരാധകരുള്ള കഥാപാത്രം ഷെർലോക്ക് ഹോംസ് കുട്ടികളെ തൻ്റെ വലിയ മാഗ്‌നിഫൈയിംഗ് ഗ്ലാസുമായി ആകർഷിക്കുന്നു. ആമുഖം ആവശ്യമില്ലാത്ത ന്യൂട്ടൺ,തൻ്റെ പ്രസിദ്ധമായ ആപ്പിൾ ഗുരുത്വാകർഷണ സിദ്ധാന്തം തെളിയിച്ചു കാണിച്ച് കൊടുത്തുകൊണ്ടിരുന്നു.

തത്സമയ പ്രതിമ പരേഡ് യുവ സന്ദർശകർക്ക്  ഏറ്റവും ആവേശകരമായ ചരിത്ര പാഠം പകർന്നു നൽകി

ബീജഗണിതത്തെ ഒരു സ്വതന്ത്ര ശിക്ഷണമായി കണക്കാക്കുന്ന ആദ്യ ഗണിതശാസ്ത്രജ്ഞൻ മുഹമ്മദ് ഇബ്നു മൂസ അൽ-ക്വാരിസ്മി ഒരു ചുരുൾ കൈയ്യിൽ മുറുകെ പിടിച്ചിരുന്നു .
പരിപാടിയിൽ പങ്കെടുത്ത കുട്ടികളെ പോലെ മാതാപിതാക്കളും അവരുടെ ഓർമ്മ പുതുക്കാനും ഈ പ്രശസ്ത ചരിത്ര വ്യക്തിത്വങ്ങളെ ഓർമ്മിക്കാനും ഉള്ള അവസരത്തിൽ ആവേശഭരിതരായിരുന്നു.
തത്സമയ പ്രതിമ പരേഡ് യുവ സന്ദർശകർക്ക്  ഏറ്റവും ആവേശകരമായ ചരിത്ര പാഠം പകർന്നു നൽകി
വരുന്ന മെയ് 29 വരെ റോമിംഗ് ഷോയിലൂടെ കുട്ടികൾക്ക് പ്രശസ്തരായ ചരിത്ര കഥാപാത്രങ്ങളുമായി പരിചയപ്പെടാനുള്ള സവിശേഷമായ അവസരം ഒരുക്കിയിട്ടുണ്ട്.

Share this story