മുങ്ങിത്താഴുന്ന ഭര്‍ത്താവിനേയും മക്കളെയും രക്ഷിക്കാന്‍ ശ്രമം; യുഎഇയില്‍ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു

Share with your friends

ഉമ്മുല്‍ഖുവൈന്‍: മുങ്ങിത്താഴുന്ന ഭര്‍ത്താവിനേയും മക്കളെയും രക്ഷിക്കാന്‍ ശ്രമിച്ച മലയാളി യുവതി കടലില്‍ മുങ്ങി മരിച്ചു. യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ കടലിലാണ് അപകടം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ആണ് മരണപ്പെട്ടത്.

ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയായിരുന്നു യുവതി അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്.

ഷാര്‍ജ എത്തിസലാത്തില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് റഫ്സയുടെ ഭര്‍ത്താവ് മഹ്റൂഫ് പുള്ളറാട്ട്. അജ്മാനിലാണ് റഫ്സയും കുടുംബവും താമസിക്കുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-