ലോകത്തെ നന്നായി മനസ്സിലാക്കാൻ കല കുട്ടികളെ എങ്ങനെ സഹായിക്കുന്നു’ എന്ന വിഷയത്തിൽ സാംസ്കാരിക ചർച്ച നടന്നു

ലോകത്തെ നന്നായി മനസ്സിലാക്കാൻ കല കുട്ടികളെ എങ്ങനെ സഹായിക്കുന്നു’ എന്ന  വിഷയത്തിൽ സാംസ്കാരിക  ചർച്ച നടന്നു

Report : Mohamed Khader Navas

ഷാർജ: ഷാർജയിൽ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തിൽ ‘കലകളിലൂടെ ലോകത്തെ മനസ്സിലാക്കുക’ എന്ന ആവേശകരമായ ചർച്ചയിലൂടെ കുട്ടികളിൽ കലക്ക് എത്രത്തോളം പ്രധാന്യമുണ്ടെന്ന് വളരെ വ്യക്തമായി വരച്ചുകാട്ടി.

ലോകത്തെ നന്നായി മനസ്സിലാക്കാൻ കല കുട്ടികളെ എങ്ങനെ സഹായിക്കുന്നു’ എന്ന  വിഷയത്തിൽ സാംസ്കാരിക  ചർച്ച നടന്നു

കലാ മേഖലയിലെ രണ്ട് വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന സെഷൻ, വിവിധ തരത്തിലുള്ള കലകളിലൂടെ സ്വയം പ്രകടിപ്പിക്കാൻ കുട്ടികളെ എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കല കുട്ടികളെ സ്വയം വളരെയധികം ബോധവാന്മാരാക്കുന്നതോടൊപ്പം അവരെ വളരെയധികം സ്വാധീനിച്ച്‌ വൈകാരിക ബുദ്ധി വളർത്തുന്നതിലേക്ക് നയിക്കുന്നുണ്ടെന്ന് സ്വിറ്റ്സർലൻഡിൽ നിന്നുള്ള ആർട്ട് സൈക്കോ തെറാപ്പിസ്റ്റ് ഫ്രാൻസി ഫ്രാൻഡ്‌സെൻ പറഞ്ഞു.

ലോകത്തെ നന്നായി മനസ്സിലാക്കാൻ കല കുട്ടികളെ എങ്ങനെ സഹായിക്കുന്നു’ എന്ന  വിഷയത്തിൽ സാംസ്കാരിക  ചർച്ച നടന്നു

കുട്ടികൾ ആളുകളെ ആവിഷ്കരിക്കുമ്പോൾ, അവരെ സന്തോഷമുള്ളവരായി ചിത്രീകരിക്കണോ, അതോ സങ്കടമുള്ളവരായി ചിത്രീകരിക്കണോ എന്ന് തീരുമാനിക്കേണ്ടതുണ്ട്.
അവർ സ്വയം തങ്ങളുടെ കഥാപാത്രങ്ങളുടെ വസ്ത്രങ്ങളും നിറങ്ങളും തിരഞ്ഞെടുക്കണം. മൃഗങ്ങളിൽ നിന്നും മനുഷ്യലോകത്തിൽ നിന്നുമുള്ള കഥാപാത്രങ്ങളെ സങ്കൽപ്പിക്കുന്നതിനും വരയ്ക്കുന്നതിനും കാരണമാകുന്ന ഈ വിശദമായ ചിന്താ പ്രക്രിയ ഒടുവിൽ അവരിൽ സഹാനുഭൂതിവളർത്തുന്നതിന് കാരണമാകുന്നു. അങ്ങനെ കലയിലൂടെ സ്വയം പ്രകടിപ്പിക്കാൻ തുടങ്ങുമ്പോൾ യുവകലാകാരന്മാരിൽ വികാസം പ്രാപിക്കുന്ന ധാരാളം കഴിവുകൾ ഉണ്ടെന്ന് ‘Alexander Questions’ എന്ന പുസ്തക പരമ്പരയുടെ രചയിതാവായ ഫ്രാൻഡ്‌സെൻ കൂട്ടിച്ചേർത്തു.

ലോകത്തിൻ്റെ അനിയന്ത്രിതമായ വീക്ഷണത്തോടെയാണ് കുട്ടികൾ ജനിക്കുന്നത് എന്നതിനാൽ, സർഗ്ഗാത്മകതയെക്കുറിച്ച് പറയുമ്പോൾ, കലാപരമായി സ്വയം പ്രകടിപ്പിക്കാൻ കുട്ടികൾക്ക് ഇടം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികൾ കലയിലൂടെ സ്വയം പ്രകടിപ്പിക്കുമ്പോൾ, അവർ അതിരുകളെക്കുറിച്ച് ചിന്തിക്കാതെയാണ് വരയ്ക്കുന്നതെന്ന് സമകാലീന ഈജിപ്ഷ്യൻ കലാകാരനും ചിത്രകാരനുമായ മാഗി എൽ കാഫ്രാവി അഭിപ്രായപ്പെട്ടു. ഒന്നും വരയ്ക്കാൻ ഒരു കുട്ടിയെയും ഒരിക്കലും നിർബന്ധിക്കരുതെന്നും, കുട്ടികളുടെ കലാപരമായ ഔട്ട്പുട്ട് പരിശോധിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും മാതാപിതാക്കളെയും മുതിർന്നവരെയും പൊതുവായി അദ്ദേഹം ഉപദേശിച്ചു.

താൻ വരച്ച കുതിര, നായയെപ്പോലെയാണെന്ന് ആരെങ്കിലും ഒരു കുട്ടിയോട് പറഞ്ഞാൽ, അത് ഒരു പക്ഷെ ആ കുട്ടിയുടെ സൃഷ്ടിപരവും കലാപരവുമായ മനോഭാവത്തെ എന്നെന്നേക്കുമായി നിശബ്ദമാക്കികളയുമെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് മാഗി അൽ കഫ്രാവി ചർച്ച അവസാനിപ്പിച്ചത്.

Share this story