ഖത്തറില്‍ വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിന്‍ രക്തം കട്ടപിടിപ്പിക്കുന്നതല്ലെന്ന് ആരോഗ്യ വിദഗ്ധന്‍

ഖത്തറില്‍ വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിന്‍ രക്തം കട്ടപിടിപ്പിക്കുന്നതല്ലെന്ന് ആരോഗ്യ വിദഗ്ധന്‍

ദോഹ: ഖത്തറില്‍ വിതരണം ചെയ്യുന്ന വാക്‌സിന്‍ ശരീരത്തിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതല്ലെന്ന് സിദറയിലെ ആരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ മുഹമ്മദ് അത്വാ റഹാള്‍. കഴിഞ്ഞ ദിവസം പ്രാദേശിക അറബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനില്‍ ഇതുവരെ ശരീരത്തിന് ഹാനികരമായ യാതൊരു പ്രശ്‌നവും കണ്ടെത്തിയില്ല. അമേരിക്കന്‍, യൂറോപ്യന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ 40-തിനും 50-തിനും ഇടയില്‍ പ്രായമുള്ളവരില്‍ വളരെ അപൂര്‍വമായി മാത്രം രക്തം കട്ടപിടിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഖത്തറില്‍ അത്തരത്തില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജനങ്ങള്‍ വാക്‌സിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഡോ. മുഹമ്മദ് അഭിപ്രായപ്പെട്ടു.

Share this story