ലേബർ കാൽക്കുലേറ്റർ സ്മാർട് സേവനത്തിന് സൗദിയിൽ തുടക്കമായി

ലേബർ കാൽക്കുലേറ്റർ സ്മാർട് സേവനത്തിന് സൗദിയിൽ തുടക്കമായി

റിയാദ്: കോടതി നടപടികളും പിഴയും എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന ലേബർ കാൽക്കുലേറ്റർ സ്മാർട് സേവനത്തിനു സൗദി നീതിന്യായ മന്ത്രാലയം തുടക്കം കുറിച്ചു. കേസുകളുടെ വിശദാംശങ്ങൾ അറിയുന്ന പദ്ധതിയിലൂടെ അവ എളുപ്പത്തിൽ പരിഹരിക്കുന്നതിനുള്ള മാർഗനിർദേശവും ലഭിക്കും.

തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലമാണ് പല നടപടികളും വൈകുന്നത്. തൊഴിൽ നിയമം, ശമ്പള കുടിശ്ശിക, സേവനാന്ത ആനുകൂല്യം, അവധിക്കാല വേതനം, ഓവർടൈം, നഷ്ടപരിഹാരം തുടങ്ങി തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ച വിവരങ്ങളും അറിയാനാകും.

ഇവയെക്കുറിച്ച് തൊഴിലാളികളെ ബോധവൽക്കരിച്ചാൽ അബദ്ധം പറ്റുന്നത് ഒഴിവാക്കാനും നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനും സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Share this story