ഒമാനില്‍ ഇന്നുമുതല്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ ആരംഭിക്കും

ഒമാനില്‍ ഇന്നുമുതല്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ ആരംഭിക്കും

മസ്‌കത്ത്: ഒമാനില്‍ രണ്ടാം ഡോസ് കൊവിഡ് വാക്‌സിനേഷന്‍ കാംപയിന്‍ ഇന്നുമുതല്‍ ആരംഭിക്കും. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് ലഭിച്ചതിനു ശേഷം 10 ആഴ്ചയോ അതില്‍ കൂടുതലോ ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കാണ് രണ്ടാം ഡോസ് കാംപയിന്‍ ആരംഭിക്കുന്നത്. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

12 വയസിനും അതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും പൂര്‍ണ്ണമായി വാക്‌സിനേഷന്‍ നല്‍കാന്‍ മന്ത്രാലയം ലക്ഷ്യമിടുന്നു. ഇത് ജനസംഖ്യയുടെ 70 ശതമാനത്തിന് തുല്യമാണ്. വാക്‌സിന്റെ വിതരണമനുസരിച്ച് ഇവര്‍ക്ക് ഘട്ടം ഘട്ടമായി വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Share this story