ഇസ്രായിലിന്റെ ധാർഷ്ട്യ നയങ്ങൾ; അപലപിച്ച് അറബ് മന്ത്രിമാർ

ഇസ്രായിലിന്റെ ധാർഷ്ട്യ നയങ്ങൾ; അപലപിച്ച് അറബ് മന്ത്രിമാർ

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ നടന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ കൺസൾട്ടേറ്റീവ് യോഗം ഇസ്രായിലിന്റെ ധാർഷ്ട്യ നയങ്ങളെ ശക്തമായി അപലപിച്ചു. ഫലസ്തീൻ സമാധാന ശ്രമങ്ങൾ സംബന്ധിച്ച പുതിയ ഇസ്രായിൽ ഗവൺമെന്റിന്റെ പ്രസ്താവന തികച്ചും നിഷേധാത്മകമാണെന്നും അന്താരാഷ്ട്ര ധാരണകളെ നിരാകരിക്കുന്നതാണെന്നും യോഗം വിലയിരുത്തി.

അധിനിവേശം നടത്തിയ കിഴക്കൻ ജറൂസലേമിൽ മാർച്ച് നടത്താനുള്ള ശ്രമം പ്രതിഷേധാർമാണ് . ഇസ്രായിൽ നടപടി പ്രകോപനപരമാണെന്നും ഫലസ്തീൻ പ്രശ്‌നം കൂടുതൽ രൂക്ഷമാക്കിയേക്കുമെന്നും യോഗം വിലയിരുത്തി. ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ ഥാനിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.

Share this story