ചരക്കു വാഹന പരിശോധനകള്‍ക്ക് ദുബായിൽ ഡ്രോണുകള്‍

ചരക്കു വാഹന പരിശോധനകള്‍ക്ക് ദുബായിൽ ഡ്രോണുകള്‍

ദുബായ്: ചരക്കു വാഹന പരിശോധനകള്‍ക്ക് ഡ്രോണുകള്‍ വ്യാപകമാക്കുമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി. ചരക്കുവാഹന പരിശോധനക്ക് കഴിഞ്ഞ വര്‍ഷമാണ് ഡ്രോണുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും പരിശോധന വേഗം പൂര്‍ത്തിയാക്കാനും ഇതു സഹായിച്ചു.

പരിശോധനാ സമയം 10 മിനിറ്റില്‍ നിന്ന് മൂന്ന് മിനിറ്റ് ആയി കുറയ്ക്കാനായെന്ന് ലൈസന്‍സ് വകുപ്പ് തലവന്‍ അബ്ദുല്ല യൂസഫ് അല്‍ അലി പറഞ്ഞു. ഈ വര്‍ഷം എട്ട് കേന്ദ്രങ്ങളില്‍കൂടി ഡ്രോണുകളുടെ സേവനം ഉപയോഗപ്പെടുത്താനാണു തീരുമാനം. നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഇവക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകും. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ദുബായ് സിവില്‍ ഏവിയേഷനുമായി സഹകരിച്ച് 9 ഉദ്യോഗസ്ഥര്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കും.

പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഉദ്യോഗസ്ഥരെയും കൂട്ടും. വാഹനങ്ങളുടെ മുകളില്‍ കയറിയും അല്ലാതെയുമുള്ള പരിശോധനകള്‍ക്ക് ഉദ്യോഗസ്ഥര്‍ക്കുള്ള ബുദ്ധിമുട്ടു പരിഹരിക്കാന്‍ ഡ്രോണുകള്‍ക്ക് കഴിയുമെന്നതാണ് ഏറ്റവും വലിയ നേട്ടം.

Share this story