കൊവിഡ്; ഒമാനില്‍ വീണ്ടും രാത്രി യാത്രാവിലക്ക്: നാളെ മുതൽ പ്രാബല്യത്തിൽ

Share with your friends

മസ്കറ്റ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക്. ജൂണ്‍ 20 ഞായറാഴ്ച മുതല്‍ യാത്ര വിലക്ക് പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികളെന്നും ഒമാന്‍ സുപ്രിം കമ്മറ്റി അറിയിച്ചു. ഒമാനില്‍ വര്‍ധിച്ചു വരുന്ന കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സുപ്രിം കമ്മറ്റിയുടെ ഈ തീരുമാനം.

ജൂണ്‍ 20 ഞായറാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് സഞ്ചാരവിലക്ക് നിലവിലുണ്ടാവുക. രാത്രി എട്ട് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെയായിരിക്കും യാത്രാ വിലക്ക്. ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്നാണ് ഒമാന്‍ സുപ്രിം കമ്മറ്റിയുടെ നിര്‍ദേശം.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-