ഇന്ത്യക്കാരുടെയിടയിൽ ഹിതപരിശോധന  സർവേയുമായി ഖത്തർ ഇന്ത്യൻ എംബസി

ഇന്ത്യക്കാരുടെയിടയിൽ ഹിതപരിശോധന  സർവേയുമായി ഖത്തർ ഇന്ത്യൻ എംബസി

ദോഹ: ഇന്ത്യക്കാരുടെയിടയിൽ ഹിതപരിശോധനാ സർവേയുമായി ഖത്തർ ഇന്ത്യൻ എംബസി. ഖത്തറിലെ ഇന്ത്യൻ എംബസിയിൽ നിന്നും സേവനം കഴിഞ്ഞ് പാസ്‌പോർട്ട് ഹോം ഡെലിവറി നടത്തുന്നത് സംബന്ധിച്ചാണ് ഇന്ത്യക്കാരുടെയിടയിൽ ഹിത പരിശോധനാ സർവേയുമായി ഇന്ത്യൻ എംബസി രംഗത്തെത്തിയത്. 15-20 റിയാൽ അധിക ചെലവിൽ പാസ്‌പോർട്ട് ഹോം ഡെലിവറി സമ്പദ്രായം ഏർപ്പെടുത്തുന്നതിൽ താങ്കൾക്ക് താൽപര്യമുണ്ടോ എന്നാണ് എംബസി അന്വേഷിക്കുന്നത്. ഭൂരിഭാഗത്തിന്റെയും അഭിപ്രായമനുസരിച്ച് ഈ രീതി നടപ്പാക്കാനാണ് എംബസി ഉദ്ദേശിക്കുന്നതെന്നറിയുന്നു.

ഇന്നലെ രാവിലെ മുതൽ സർവേയുടെ ചോദ്യാവലി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും ഉച്ച കഴിഞ്ഞാണ് എംബസി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ഏറെ സഹായകമായ പരിഷ്‌കാരമാകുമിതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എംബസിയിൽ പോകുന്നതും കാത്തിരിക്കുന്നതുമൊക്കെ ഒഴിവാക്കുവാൻ ഈ നടപടി സഹായകമാകും. സർവേയിൽ പങ്കെടുക്കാനായി താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക.

https://forms.gle/sBfwfddFKVPzhFdv8

Share this story