റിയാദിൽ പെട്രോൾ പമ്പിലെ താമസ സ്ഥലത്ത് തീപിടിത്തം; മലയാളികൾ അടക്കം ആറ് പേർ മരിച്ചു

fire

സൗദി തലസ്ഥാനമായ റിയാദിലെ ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളികളടക്കം ആറ് പേർ മരിച്ചു. മരിച്ചവരിൽ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം മേൽമുറി സ്വദേശി ഇർഫാൻ, വളാഞ്ചേരി സ്വദേശി ഹക്കീം എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇനി തിരിച്ചറിയാനുള്ള രണ്ട് പേരും മലയാളികളാണെന്നാണ് സൂചന. ഇവർക്ക് പുറമെ ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളും അപകടത്തിൽ മരിച്ചു

വെള്ളിയാഴ്ച പുലർച്ചെ 1.30നാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി സ്ഥലത്തുണ്ട്.
 

Share this story