2023-ൽ 22.4 ദശലക്ഷത്തോളം പേർ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തു

Abudhabi Airport

2023-ൽ 22.4 ദശലക്ഷത്തോളം യാത്രികർ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തതായി അബുദാബി എയർപോർട്സ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര് പ്രസിദ്ധീകരിച്ച ‘കീ ട്രാൻസ്‌പോർട് സ്റ്റാറ്റിസ്റ്റിക്‌സ് 2023’ എന്ന റിപ്പോർട്ടിലാണ് ഈ കണക്കുകൾ നൽകിയിരിക്കുന്നത്. ഈ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം ആകെ 11.1 ദശലക്ഷം യാത്രികർ മറ്റു ഇടങ്ങളിൽ നിന്ന് എമിറേറ്റിലെ വിമാനത്താവളങ്ങളിലൂടെ അബുദാബിയിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

2023-ൽ അബുദാബിയിൽ നിന്ന് വിമാനത്താവളങ്ങളിലൂടെ 11.3 ദശലക്ഷം യാത്രികർ പുറത്തേക്ക് സഞ്ചരിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു.

Share this story