സദ്യയുടെ ചിത്രം പങ്കുവെച്ച് ഓണാശംസകൾ നേർന്ന് ദുബൈ കിരീടാവകാശി

hamdan

ഓണാശംസകൾ നേർന്ന് ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തും. നിലവിൽ യുകെയിൽ അവധിയാഘോഷിക്കുകയാണ് അദ്ദേഹം. ഇൻസ്റ്റഗ്രാം  വഴിയാണ് ഹംദാൻ ഓണാശംസകൾ നേർന്നത്. 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രം സഹിതമാണ് ദുബൈ കിരീടാവകാശിയുടെ ഓണാശംസ

ഹംദാന്റെ പോസ്റ്റ് മലയാളികളാകെ ഏറ്റെടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ആളാണ് ഷെയ്ഖ് ഹംദാൻ. ഇൻസ്റ്റഗ്രാമിൽ മാത്രം 160 ലക്ഷം ഫോളോവേഴ്‌സ് അദ്ദേഹത്തിനുണ്ട്.
 

Share this story