കടൽ, കടൽ ജീവി സംരക്ഷണം വിളിച്ചോതി മൊണാകോ പവലിയൻ

കടൽ, കടൽ ജീവി സംരക്ഷണം വിളിച്ചോതി മൊണാകോ പവലിയൻ

ദുബൈ: ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ്, കാസിനോകൾ, സമ്പന്നർ തുടങ്ങിയവക്കൊക്കെ കേളി കേട്ടതാണ് മൊണാകോ. എന്നാൽ എക്സ്പോ 2020ലെ മൊണോകോയുടെ പവലിയനിൽ നമുക്ക് കാണാനാകുക റോബോട്ടിക് പെൻഗ്വിനുകളെയും 3ഡി പ്രിന്റഡ് പവിഴപ്പുറ്റുകളെയുമാണ്. മൊണോകോ ഭരണാധികാരിയുടെ കടലിനോടും പ്രകൃതി സംരക്ഷണത്തോടുമുള്ള പ്രതിപത്തിയാണ് ഇതിന് പിന്നിൽ.

കടൽ, കടൽ ജീവി സംരക്ഷണം വിളിച്ചോതി മൊണാകോ പവലിയൻ

മൊണോകോ പവലിയനുള്ള പ്രാഥമിക പദ്ധതികൾ കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. പെൻഗ്വിനുകൾ, ഡിജിറ്റൽ ട്രാൻസിഷൻ, പോർട്ടിയർ കോവ്, എക്സ്പ്ലൊറേഷൻ, ട്രോപികൽ കോറൽ, ഇന്ററാക്ടീവ് ബെഞ്ച്, കല- സംസ്്കാരം തുടങ്ങി നിരവധി ആകർഷണങ്ങലാണ് പവലിയനിലുണ്ടാകുക. വത്തിക്കാൻ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ചെറിയ രാജ്യമാണ് മൊണാകോ. നാൽപ്പതിനായിരത്തിൽ താഴെ ജനസംഖ്യയുള്ള ഇവിടം സമുദ്രവുമായും സമുദ്ര ജീവി സംരക്ഷണവുമായും ഏറെ ബന്ധമുള്ളതാണ്.
മെഡിറ്ററേനിയൻ കടലുമായി അഭിമുഖമുള്ള ഈ രാജ്യത്തിന്റെ മുഖമുദ്രയാണ് റോക്ക് ഓഫ് മൊണാകോ. സമുദ്രത്തിന് അഭിമുഖമായുള്ള ഈ പാറക്കൂട്ടം കടലിലും പരന്നുകിടക്കുന്നു. ആർബർട്ട് രണ്ടാമൻ രാജകുമാരന്റെ കടലിനോടുള്ള പ്രതിബദ്ധത സമുദ്ര അന്തരീക്ഷ സംരക്ഷണത്തിന് ഈ രാജ്യത്തെ മുന്നണിയിൽ നിന്ന് പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ 150 വർഷത്തിനിടെ ആൽബർട്ട് ഒന്നാമൻ രാജകുമാരനും റെയിനിയർ മൂന്നാമൻ രാജകുമാരനും സമുദ്ര സംരക്ഷണത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു.

പവലിയനിലെ പെൻഗ്വിൻ സ്റ്റേഷൻ സെന്റർ സയന്റിഫിക് ഡി മൊണാകോ നടത്തിയ വർഷങ്ങൾ നീണ്ട കാലാവസ്ഥാ ഗവേഷണത്തെ വരച്ചുകാട്ടുന്നു. മൊണാകോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിന് പെൻഗ്വിൻ ജനസംഖ്യയിലൂടെ ധ്രുവപ്രദേശ കാലാവസ്ഥയെ സംബന്ധിച്ച് പഠിക്കുന്ന അന്താരാഷ്ട്ര ശൃംഖലകളുമായി ശക്തമായ ബന്ധമുണ്ട്. ഈ സ്റ്റേഷനിൽ മൂന്ന് ഏരിയകളാണുണ്ടാകുക. റോബോട്ടിക് ബേബി പെൻഗ്വിൻ ആണ് ഒന്ന്. കുട്ടികളെ ലക്ഷ്യമിട്ടുള്ള ഈ വിഭാഗത്തിൽ ഇന്ററാക്ടീവ് ഗെയിമുകളും ബേബി പെൻഗ്വിൻ സോണുമുണ്ടാകും. സ്‌ക്രീനുകളും ഇയർ ഫോണുകളുമുണ്ടാകും. ഗെയിമുകളിലൂടെ പെൻഗ്വിൻ അതിജീവനത്തിലേക്ക് കുട്ടികളുടെയും മുതിർന്നവരുടെയും ശ്രദ്ധ ക്ഷണിക്കുകയാണ് ഇതിന്റെ ലക്ഷ്യം. സമുദ്രജല താപനില 0.3 ഡിഗ്രി വർധിച്ചതിനാൽ പെൻഗ്വിനുകളുടെ അതിജീവന സാധ്യത പത്ത് ശതമാനം കുറഞ്ഞിരിക്കുകയാണ്. 2100 ആകുമ്പോഴേക്കും പെൻഗ്വിൻ ജീവി വർഗം തന്നെ അപ്രത്യക്ഷമാകുമെന്നാണ് ചില പഠനങ്ങൾ പറയുന്നത്.

പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിന് പൊതുജന ബോധവത്കരണവുമായി 1980 മുതൽ ഒഷ്യാനോഗ്രാഫിക് ന്യൂസിയം, സെന്റർ സയന്റിഫിക് ഡി മൊണാകോ, ആൽബർട്ട് രണ്ടാമൻ ഫൗണ്ടേഷൻ, മൊണാകോ എക്സ്പ്ലോറേഷൻ എന്നിവ പ്രവർത്തിക്കുന്നുണ്ട്. പവലിയനിലെ കോറൽ സ്റ്റേഷനിൽ സെന്റർ സയന്റിഫിക് ഡി മൊണാകോയുടെ ജീവശാസ്ത്ര ഗവേഷണവും, കോറൽ സ്‌കെൽട്ടണും കോറൽ പോളിപിന്റെ 3ഡി മാതൃകയുമുണ്ടാകും. പവിഴപ്പുറ്റ് എങ്ങനെ സംരക്ഷിക്കാം എന്നതിന് കഴിഞ്ഞ മുപ്പത് വർഷമായി സി എസ് എം മുഖേന മൊണാകോ കർമ പദ്ധതി തയ്യാറാക്കുന്നുണ്ട്. സി എസ് എമ്മിന്റെ ലാബുകളിൽ ഏറെ ആകർഷിക്കുന്ന ജൈവിക പവഴിപ്പുറ്റുണ്ട്. ആഗോള താപനത്തോടും സമുദ്രത്തിലെ അമ്ലീകരണത്തോടും എങ്ങനെയാണ് പവഴിപ്പുറ്റ് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള പഠനം ശക്തമാക്കിയിട്ടുമുണ്ട്.
300 ചതുരശ്ര മീറ്ററിൽ ഫോട്ടോവോൾട്ടൈക് പാനൽ ഉപയോഗിച്ചാണ് പവലിയനുള്ളത്.

മൊണാകോയുടെ പ്രകൃതി സൗഹൃദ ഭരണത്തെ പ്രദർശിപ്പിക്കുന്നതാണിത്. ആൻസെ ഡു പോർട്ടിയറിന് സമർപ്പിക്കപ്പെട്ട സ്റ്റേഷൻ മൊണാകോയുടെ സമുദ്ര പ്രതിബദ്ധത പ്രകടിപ്പിക്കുന്നതാണ്. പരിസ്ഥിതി സംരക്ഷിക്കുന്നതിന് വെള്ളത്തിനടയിലെ കെട്ടിട നിർമാണ പ്രവർത്തനത്തെയും കാണിക്കുന്നു പവലിയൻ. പരിസ്ഥിതിക്കും സമുദ്ര സംരക്ഷണത്തിനും സമർപ്പിതമായ പവലിയൻ ബയോഡൈവേഴ്സിറ്റി ലേബൽ, ബ്രീയം, എച്ച് ക്യു ഇ ഡെവലപ്മെന്റ്, പോർട്ട് ക്ലീൻ ലേബൽ തുടങ്ങിയ സർട്ടിഫിക്കറ്റുകൾ നേടും. മൊണാകോ പവലിയന്റെ നിർമാണത്തിന് നൂറ് തൊഴിലാളികളാണുള്ളത്. ഇന്റീരിയർ വർക്കുകളുടെ ഇൻസ്റ്റലേഷൻ ജൂണിൽ ആരംഭിക്കും. ഒരാഴ്ച അര ലക്ഷം സന്ദർശകർക്ക് വരാം. ആറ് മാസത്തെ എക്സ്പോ 2020ൽ 12.5 ലക്ഷം പേർ ഈ പവലിയൻ സന്ദർശിക്കും.

Share this story