എമിറേറ്റിലുടനീളം ആർട് ഇൻസ്റ്റലേഷനുകൾ സ്ഥാപിക്കുന്നു

Share with your friends

ദുബൈ: എക്സ്പോ 2020ന്റെ ഭാഗമായി യു എ ഇയിലുടനീളം പൊതുസ്ഥലങ്ങളിൽ അതിമനോഹരമായ ആർട് ഇൻസ്റ്റലേഷനുകളുണ്ടാകും. ലോകത്തെ ദശലക്ഷക്കണക്കിന് സന്ദർശകരെ സ്വാഗതം ചെയ്യുന്നതിന്റെ ഒരുക്കമെന്നോണമാണ് രാജ്യത്തിന്റെ അമൂല്യ സ്വത്വം പ്രകടമാക്കുന്ന ഇൻസ്റ്റലേഷനുകൾ വെക്കുക.
മൈ അർബൻ ഫരീജ് എന്ന പൊതു കലാ പദ്ധതിയിലൂടെ നിർമാണാത്മക ചൈതന്യവും പ്രോജ്വലമായ ബഹുസംസ്‌കാരവും സമൂഹങ്ങളുടെ ശക്തമായ ബോധവുമെല്ലാം പ്രകടിപ്പിക്കുന്നതാകും കലാരൂപങ്ങൾ. പതിനെട്ട് വയസ്സിനും അതിന് മുകളിലുമുള്ളവർക്ക് ചേരാൻ സാധിക്കുന്നതാണ് മൈ അർബൻ ഫരീജ്. രാജ്യത്തുടനീളമുള്ള യൂനിവേഴ്സിറ്റി ആർട്സ് വകുപ്പുകളുമായും യൂത്ത് സെന്ററുകളുമായും സഹകരിച്ചാണ് ഇത് പ്രവർത്തിക്കുക.

dubai expo

താത്പര്യമുള്ള കലാകാരന്മാർക്കും കലയോട് ഇഷ്ടമുള്ളവർക്കും പ്രാദേശിക- അന്താരാഷ്ട്ര കലാകാരന്മാരോടൊന്നിച്ചുള്ള ശിൽപ്പശാലാ പരമ്പരകൾ തന്നെയുണ്ടാകും. ഇതിലൂടെ പുതിയ കഴിവുകൽ നേടാനാകും. ചുമർ ചിത്രം, തെരുവ് കല, കാലിഗ്രഫി, 3ഡി ഇൻസ്റ്റലേഷൻ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ശിൽപ്പശാലകൾ ഏപ്രിൽ അവസാനം വരെയുണ്ടാകും. രജിസ്റ്റർ ചെയ്യാൻ https://www.expo2020dubai.com/myurbanfreej എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ശിൽപ്പശാലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മെന്റർഷിപ്പും പബ്ലിക് ഇൻസ്റ്റലേഷൻ നിർമിക്കാൻ പ്രൊഫഷനൽ കലാകാരന്മാരുമായി സഹകരിക്കാനുള്ള അവസരവുമുണ്ടാകും. അതിലൂടെ ലോകത്തെ ഏറ്റവും വലിയ പ്രദർശനത്തിലേക്ക് ജനങ്ങളെ നയിക്കാനും തങ്ങളുടെ സ്വാഗത ചൈതന്യം പ്രകടിപ്പിക്കാനും സാധിക്കും.

ഏഴ് എമിറേറ്റുകളിലെയും പൊതു സ്ഥലങ്ങളിലാണ് അവസാനം തിരഞ്ഞെടുക്കുന്ന 30 ഇൻസ്റ്റലേഷനുകളുണ്ടാകും. എല്ലാ പ്രായത്തിലുമുള്ളവർക്ക് ആസ്വദിക്കാൻ സാധിക്കുന്നതായിരിക്കും ഇത്. എക്സ്പോ കേന്ദ്രത്തിന്റെ ഹൃദയഭാഗമായ അൽ വസ്ല് പ്ലാസയുടെ 360 ഡിഗ്രി പ്രൊജക്ഷൻ ഉപരിതലത്തിലും ഡിസൈനുകളുണ്ടാകും.

എക്സ്പോക്ക് ഒമ്പതിൽ താഴെ മാത്രം മാസങ്ങൾ ശേഷിക്കെയാണ് രാജ്യത്തുടനീളമുള്ള എല്ലാവരെയും പങ്കടെുപ്പിച്ചുള്ള ഈ കലാമാമാങ്കം സംഘടിപ്പിക്കുന്നതെന്ന് എക്സ്പോ ചീഫ എൻഗേജ്മെന്റ് ഓഫീസർ മനാൽ അൽ ബെയ്ത് പറഞ്ഞു. അറബ്- ഗൾഫ് മേഖലയിലെ പ്രാദേശിക വാക്കായ ഫരീജിന്റെ അർഥം അയൽപ്പക്കം എന്നതാണ്. ഇമാറാതി ആർടിസ്റ്റ് മൈത ദേമിതൻ, സഊദി കാലിഗ്രാഫിറ്റി ആർടിസ്റ്റ് വാഫി അൽ ബഖീത് എന്നിവരടക്കമുള്ളവരാണ് ശിൽപ്പശാല നയിക്കുക. മനസ്സുകളെ കോർത്തിണക്കി ഭാവിയെ നിർമിക്കുക എന്ന സന്ദേശത്തിലാണ് അതിശക്തമായ അലങ്കാര വസ്തു സൃഷ്ടിക്കുകയെന്ന് മൈത ദേമിതാൻ പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!