ദുബൈ എക്സ്പോ 2020; അറിയേണ്ടതെല്ലാം

ദുബൈ എക്സ്പോ 2020; അറിയേണ്ടതെല്ലാം

മേഖലയിൽ തന്നെ ആദ്യമായി വിരുന്നെത്തുന്ന വേൾഡ് എക്സ്പോ 2020 ഒക്ടോബർ 20 മുതൽ ഏപ്രിൽ 10 വരെ ദുബൈയിൽ അരങ്ങേറുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രണ്ടര കോടി സന്ദർശകർ എത്തുമെന്ന് പ്രതീക്ഷിക്കുന്ന എക്സ്പോയെ കുറിച്ച് അറിയേണ്ടതെല്ലാം.

ദുബൈ എക്സ്പോ 2020; അറിയേണ്ടതെല്ലാം

എക്സ്പോ വേദി
ദുബൈ സൗത്ത് ജില്ലയിലെ 4.38 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് എക്സ്പോയുണ്ടാകുക. അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്താണിത്. മാത്രമല്ല ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അബുദബി വിമാനത്താവളം, ദുബൈ- അബുദബി ക്രൂസ് ടെർമിനലുകൾ എന്നിവയും അടുത്താണ്.

എങ്ങനെയെത്താം?
ടാക്സി, ദുബൈ മെട്രോ എന്നിവ വഴി വേദിയിലെത്താം. എക്സ്പോക്ക് മാത്രമായി മെട്രോ സ്റ്റേഷനുണ്ടാകും. മണിക്കൂറിൽ എക്സ്പോ സ്ഥലത്ത് നിന്ന് നാൽപ്പതിനായിരം യാത്രക്കാരെ കൊണ്ടുപോകാനാകും. ഇന്റർനാഷനൽ ഡ്രൈവിംഗ് ലൈസൻസുണ്ടെങ്കിൽ കാർ വാടകക്കെടുക്കാം.

ടിക്കറ്റുകൾ
മുതിർന്നവർക്കുള്ള ഒരു ടിക്കറ്റിന് 120 ദിർഹം അല്ലെങ്കിൽ 33 ഡോളറാണ് വില. മൂന്ന് ദിവസം സന്ദർശിക്കാനുള്ള പാസിന് 260 ദിർഹം (71 ഡോളർ) ആണ് വില. ഇതുപയോഗിച്ച് എക്സ്പോ കാലയളവിലെ ഏതെങ്കിലും മൂന്ന് ദിവസം സന്ദർശിക്കാം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും സീനിയർ സിറ്റിസൺസിനും പ്രവേശനം സൗജന്യം. ഇതിനുള്ള രേഖ കാണിക്കേണ്ടി വരും. വിദ്യാർഥികൾക്കും ഡിസ്‌കൗണ്ടുണ്ട്. ആറ് വയസ്സ് മുതൽ 17 വരെയുള്ളവർക്കും വിദ്യാർഥികൾക്കും 60 ദിർഹം (16 ഡോളർ) ആണ് ടിക്കറ്റ് വില.

എക്സ്പോ സമയം
ശനി മുതൽ ബുധൻ വരെ രാവിലെ പത്ത് മുതൽ പുലർച്ചെ ഒരു മണി വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ പുലർച്ചെ രണ്ട് വരെയുമാണ് എക്സ്പോ പ്രദർശനം. എക്സ്പോ 2020 വെബ്സൈറ്റ്, അംഗീകൃത വിൽപ്പനക്കാർ, എക്സ്പോ ഗേറ്റ് എന്നിവയിൽ ടിക്കറ്റ് ലഭിക്കും

Share this story