എക്‌സ്‌പോ 2020: ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ കമ്മീഷണര്‍ ജനറലുമാര്‍ സംസാരിക്കുന്നു

Share with your friends

ലോകം അഭൂതപൂര്‍വ്വമായ ആരോഗ്യ പ്രതിസന്ധി നേരിടുമ്പോഴും ദുബൈ എക്‌സ്‌പോ 2020ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ‘മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു’ എന്ന പ്രമേയത്തിലുള്ള എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ നൂതനവും സൃഷ്ടിപരവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. ഈയവസരത്തില്‍ ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ കമ്മീഷണര്‍ ജനറലുമാരായ ശൈഖ മായ് ബിന്‍ത് മുഹമ്മദ് അല്‍ ഖലീഫ, പൗലോ ഗ്ലിസെന്റി, അഡ്രിയാന്‍ മാലിനോവ്‌സ്‌കി, യൂംഗ് ഓ വോന്‍ എന്നിവര്‍ സംസാരിക്കുന്നു.

നിലവിലെ ആരോഗ്യ പ്രതിസന്ധി ദുബൈ എക്‌സ്‌പോയുടെ ഉള്ളടക്കത്തെ എങ്ങനെ ബാധിക്കുമെന്നാണ് നിങ്ങള്‍ കരുതുന്നത്?

യുംഗ് ഓ വോന്‍: രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തിന് ഭീഷണിയാകുകയും അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടക്കുകയും ചെയ്യുകയാണ് കൊവിഡ് മഹാമാരി. ജനങ്ങളും രാജ്യങ്ങളും തമ്മിലുള്ള പരസ്പര കൈമാറ്റങ്ങള്‍ തകര്‍ക്കുകയും മോശം സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

ഈയവസരത്തില്‍ പുതിയ ഭാവിയിലേക്കുള്ള ശരിയായ ദിശ സമര്‍പ്പിക്കാന്‍ ദുബൈ എക്‌സ്‌പോക്ക് സാധിക്കണം. പരസ്പരം ഒറ്റപ്പെടുന്ന നിലവിലെ സ്ഥിതിയെ മറികടക്കുന്നതായിരിക്കണം അത്. ആഗോള ഉദ്ഗ്രഥനത്തിന്റെ മുദ്രയായി എക്‌സ്‌പോ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകം നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ആഴമേറിയ അര്‍ത്ഥമുണ്ടോ ദുബൈ എക്‌സ്‌പോയുടെ പ്രമേയത്തിന്?

പൗലോ ഗ്ലിസെന്റി: കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള പ്രഥമ ആഗോള പരിപാടിയാണ് ദുബൈ എക്‌സ്‌പോ എന്നതിനാല്‍ ആഗോളവത്കരണത്തിന്റെ യഥാര്‍ത്ഥ പ്രാധാന്യം ലോകത്തിന് മനസ്സിലാക്കാനാകും. ആഗോള പരിപാടികള്‍ക്ക് പുതിയ മാതൃക സൃഷ്ടിക്കാനും സാധിക്കും. നേരിട്ടും അല്ലാതെയും പങ്കാളിത്തം സാധ്യമാക്കുന്ന ഹൈബ്രിഡ് ടെക്- ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം ഉണ്ടാകണം. ഈയര്‍ത്ഥത്തില്‍ ദുബൈ എക്‌സ്‌പോ തീര്‍ച്ചയായും ചരിത്രപരമായ നാഴികക്കല്ലാകും.

മിഡില്‍ ഈസ്റ്റിലെ പ്രഥമ വേള്‍ഡ് എക്‌സ്‌പോ ആണ് ദുബൈയിലെത്. മേഖലയില്‍ പുതുവളര്‍ച്ചക്കുള്ള നാന്ദിയായി ഇത് മാറുമോ?

ശൈഖ മായ് ബിന്‍ത് മുഹമ്മദ് അല്‍ ഖലീഫ: തീര്‍ച്ചയായും. തങ്ങളുടെ പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും ഭാവി വളര്‍ച്ചക്കുള്ള ശേഷിയുടെയും അഭിവൃദ്ധി പ്രദര്‍ശിപ്പിക്കാനുള്ള അസുലഭ അവസരമാണ് മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങള്‍ക്ക് ഇതിലൂടെ വന്നു ഭവിക്കുന്നത്. നിരവധി പുരാവസ്തു, ചരിത്ര നഗര പൈതൃകങ്ങളുള്ള ബഹറൈന്റെ പ്രത്യേകത അറിയാനുള്ള അവസരം പവലിയനിലൂടെ തങ്ങള്‍ സൃഷ്ടിക്കും. ഇതിലൂടെ ബഹറൈന്റെ സാംസ്‌കാരിക ടൂറിസം പ്രോത്സാഹിപ്പിക്കാനുമാകും.

ലോകത്തുടനീളമുള്ള രാജ്യങ്ങള്‍ക്ക് നിലവിലെ പ്രതിസന്ധി പുതിയ വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ദുബൈ എക്‌സ്‌പോയില്‍ ഇവ അഭിമുഖീകരിക്കപ്പെടുമോ?

അഡ്രിയാന്‍ മലിനോവ്‌സ്‌കി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എക്‌സ്‌പോയുടെ പ്രമേയത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണ്. ഐക്യദാര്‍ഢ്യത്തിന്റെയും സഹകരണത്തിന്റെയും ഭാവി തലമുറക്കുള്ള ആശങ്കയുടെയും പ്രഖ്യാപനങ്ങള്‍ക്ക് പുതിയ പ്രധാന്യം കൈവന്നിരിക്കുന്നു. സഹകരണത്തിന്റെ പ്രധാന വേദിയാകും എക്‌സ്‌പോ. മാത്രമല്ല, ആഗോള വെല്ലുവിളികള്‍ അഭിമുഖീകരിക്കാന്‍ ഒത്തുചേര്‍ന്നുള്ള പ്രയത്‌നം എങ്ങനെ സഹായിക്കുമെന്ന് തെളിയിക്കുകയും ചെയ്യും.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!