ബഹ്‌റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികൾ അടക്കം അഞ്ച് പേർ മരിച്ചു

accident

ബഹ്‌റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികൾ അടക്കം അഞ്ച് പേർ മരിച്ചു. മുഹറഖിലെ അൽ ഹിലാൽ മെഡിക്കൽ സെന്റർ ജീവനക്കാരാണ് മരിച്ചത്. കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശ്ശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. ഇവർക്കൊപ്പമുണ്ടായിരുന്ന തെലങ്കാന സ്വദേശി സുമൻ രാജണ്ണയും മരിച്ചു

ഇന്നലെ രാത്രി 10 മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം എന്നാണ് വിവരം.
 

Share this story