സൗദിയിൽ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം

saudi

സൗദിയിലുണ്ടായ വാഹനാപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ചു. കുവൈത്തിൽ നിന്നും സൗദിയിലെത്തിയ ഇന്ത്യൻ കുടുംബമാണ് വെള്ളിയാഴ്ച രാവിലെ റിയാദിനടുത്ത് തുമാമയിൽ ഹഫ്‌ന-തുവൈഖ് റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. ട്രെയിലറും ഇവർ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയ്ക്ക് പിന്നാലെ കാറിന് തീപിടിച്ചതാണ് വൻ ദുരന്തത്തിന് വഴിവെച്ചത്

ഗൗസ് ദാന്തു(35), ഭാര്യ തബ്‌റാക് സർവർ(31), മക്കളായ മുഹമ്മദ് താമിൽ ഗൗസ്, മുഹമ്മദ് ഈഹാൻ ഗൗസ് എന്നിവരാണ് മരിച്ചത്.
 

Share this story