ദുബൈ കറാമയിലെ ഗ്യാസ് സിലിണ്ടർ അപകടം: ഒരു മലയാളി കൂടി മരിച്ചു, മരണസംഖ്യ മൂന്നായി
Nov 18, 2023, 12:29 IST

ദുബൈ കറാമയിൽ കഴിഞ്ഞ മാസം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി പുന്നോൽ സ്വദേശി നഹീൽ നിസാറാണ്(26) മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ഒക്ടോബർ 17ന് രാത്രിയാണ് കറാമ ബിൻ ഹൈദർ ബിൽഡിംഗിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. മലപ്പുറം പറവണ്ണ സ്വദേശി യാഖുബ് അബ്ദുല്ല, തലശ്ശേരി സ്വദേശി നിതിൻ ദാസ് എന്നിവർ നേരത്തെ മരിച്ചിരുന്നു.