സൗദി അറേബ്യയിൽ ജലസംഭരണിയിൽ വീണ് ഇന്ത്യൻ യുവാവ് മരിച്ചു

suicide

സൗദി അറേബ്യയിലെ ജുബൈലിന് സമീപം ജലസംഭരണിയിൽ വീണ് ഇന്ത്യൻ യുവാവ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സുനിൽ രാമായൺ സിംഗ്(28) ആണ് മരിച്ചത്. അൽ സറാർ-അൽഹന സെന്ററിന് സമീപം എട്ട് മീറ്റർ നീളമുള്ള വാട്ടർ ടാങ്കിൽ മരിച്ച് കിടക്കുന്ന നിലയിലാണ് സുനിലിനെ കണ്ടെത്തിയത്

സൗദി സിവിൽ ഡിഫൻസും റെഡ് ക്രസന്റും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ അറിയിച്ചു.
 

Share this story