ബഹ്‌റൈനിൽ മലയാളി വിദ്യാർഥി ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്നും വീണുമരിച്ചു
Aug 13, 2023, 15:06 IST

ബഹ്‌റൈനിൽ മലയാളി വിദ്യാർഥി ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ നിന്നും വീണുമരിച്ചു. കണ്ണൂർ പഴയങ്ങാടി സ്വദേശി സയാൻ അഹമ്മദാണ്(14) മരിച്ചത്. ജുഫൈറിൽ താമസിക്കുന്ന കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നാണ് വീണത്. ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ് സയാൻ.