അജ്മാനിലെ അപ്പാർട്ട്‌മെന്റിൽ വൻ തീപിടിത്തം; 16 ഫ്‌ളാറ്റുകൾ കത്തിനശിച്ചു
Aug 13, 2023, 11:10 IST

അജ്മാനിലെ അപ്പാർട്ടമെന്റിൽ വൻ തീപിടിത്തം. 16 ഫ്‌ളാറ്റുകൾ കത്തിനശിച്ചു. അജ്മാൻ നുഐമിയയിലുള്ള 15 നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലുള്ള കെട്ടിടത്തിലെ താഴത്തെ നിലയിൽ നിന്നും തീ പടരുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. അപകടത്തിൽ ആർക്കെങ്കിലും പരുക്കേൽക്കുകയോ ആളപായമുണ്ടാകുകയോ ചെയ്തതായി റിപ്പോർട്ടുകളില്ല. താഴത്തെ നിലയിൽ പാർക്ക് ചെയ്തിരുന്ന 13 കാറുകളും കത്തിനശിച്ചിട്ടുണ്ട്.