മസ്കറ്റിലെ മവേല പഴം പച്ചക്കറി മൊത്തവിതരണ മാർക്കറ്റ് ഖസായിനിലേക്ക് മാറ്റുന്നു

Gulf Oman

മസ്‌കറ്റിലെ മവേല സെൻട്രൽ പഴം പച്ചക്കറി മൊത്തവിതരണ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ 2024 ജൂൺ 29 മുതൽ ഖസായിനിലേക്ക് മാറ്റുന്നു. ഇതിന്റെ ഭാഗമായി മവേലയിലെ പഴം പച്ചക്കറി മൊത്തവിതരണ മാർക്കറ്റ് 2024 ജൂൺ 28-ന് പ്രവർത്തനം നിർത്തുന്നതാണ്.

ഖസായിൻ ഇക്കണോമിക് സിറ്റിയിലാണ് പുതിയതായി ആരംഭിക്കുന്ന സിലാൽ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. മവേലയിലെ സെൻട്രൽ മാർക്കറ്റിലെ പഴം പച്ചക്കറി മൊത്തവിതരണ പ്രവർത്തനങ്ങൾ ഖസായിനിലേക്ക് മാറ്റാൻ മസ്കറ്റ് മുനിസിപ്പാലിറ്റിയും, ഖസായിൻ ഇക്കണോമിക് സിറ്റിയും തമ്മിൽ 2021-ൽ ധാരണയിലെത്തിയിരുന്നു.

Share this story