പാഠ്യപദ്ധതി ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായി ബിപി ഒമാനുമായി മന്ത്രാലയം മെമ്മോറാണ്ടം ഒപ്പുവെച്ചു

പാഠ്യപദ്ധതി ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായി ബിപി ഒമാനുമായി മന്ത്രാലയം മെമ്മോറാണ്ടം ഒപ്പുവെച്ചു

മസ്കറ്റ്: പാഠ്യപദ്ധതി ഡിജിറ്റൈസ് ചെയ്ത് സംവേദനാത്മകവും ആകർഷകവുമായ ഡിജിറ്റൽ ടെം‌പ്ലേറ്റുകളാക്കി മാറ്റുന്ന പദ്ധതിക്ക് ധനസഹായം നൽകുന്നതിനായി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ബിപി ഒമാനുമായി മെമ്മോറാണ്ടം ഒപ്പുവെച്ചു. മറ്റ് സ്കൂൾ വിഷയങ്ങളിലേക്ക് പോകുന്നതിന് മുമ്പ് ഗണിതശാസ്ത്രത്തിന്റെയും സയൻസ് പാഠ്യപദ്ധതിയുടെയും ഡിജിറ്റൈസേഷൻ കേന്ദ്രീകരിക്കുകയാണ് കരാർ ലക്ഷ്യമിടുന്നത്.

അഞ്ചുവർഷത്തിനുള്ളിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതി 600,000 ത്തിലധികം സ്ത്രീ -പുരുഷ വിദ്യാർത്ഥികളും 55,000 അധ്യാപകർക്കും പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ ഗ്രേഡുകൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ എല്ലാ പാഠ്യപദ്ധതികൾക്കും ഉപയോഗിക്കാൻ എളുപ്പമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം സൃഷ്ടിക്കുവാൻ ഇവ സഹായകമാകും.

ഒന്ന് മുതൽ ഗ്രേഡ് പന്ത്രണ്ട് വരെയുള്ള പാഠ്യപദ്ധതിയിൽ ഡിജിറ്റൽ സംവേദനാത്മക വിദ്യാഭ്യാസ പാഠ്യപദ്ധതിയാക്കി മാറ്റുവാനും അധ്യാപക ജോലിയുടെ മേഖലകളിൽ വിവര-ആശയവിനിമയ സാങ്കേതികവിദ്യ ഉപയോഗിക്കാനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇടയിൽ പ്രയോജനകരമായ ഡിജിറ്റൽ ഉള്ളടക്കം സൃഷ്ടിച്ച് ഇ-ലേണിംഗ് നടപ്പിലാക്കുവാനും പദ്ധതി ലക്ഷ്യമിടുന്നു.

Share this story