ഒമാനില്‍ വാഹന വര്‍ക് ഷോപ്പുകള്‍ക്കടക്കം പ്രവര്‍ത്തിക്കാന്‍ അനുമതി

ഒമാനില്‍ വാഹന വര്‍ക് ഷോപ്പുകള്‍ക്കടക്കം പ്രവര്‍ത്തിക്കാന്‍ അനുമതി

മസ്‌കത്ത്: ഒമാനില്‍ ചില വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി സുപ്രീം കമ്മിറ്റി. ചൊവ്വാഴ്ച മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മണി എക്‌സ്‌ചേഞ്ചുകളും സാധാരണ പോലെ പ്രവര്‍ത്തിക്കും.

വാഹന വര്‍ക് ഷോപ്പുകള്‍, മത്സ്യബന്ധന ബോട്ട് വര്‍ക് ഷോപ്പ്, വാഹന സ്‌പെയര്‍ പാര്‍ട്‌സ് ഷോപ്പ്, മത്സ്യബന്ധന ഉപകരണ സ്‌റ്റോറുകള്‍, ഇലക്ട്രോണിക്- ഇലക്ട്രിക് ഉപകരണങ്ങള്‍ വില്‍ക്കുന്നതും അറ്റകുറ്റപ്പണി ചെയ്യുന്നതുമായ കടകള്‍, കമ്പ്യൂട്ടര്‍ വില്‍പ്പനയും അറ്റകുറ്റപ്പണിയും, ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപ്പണി, സാറ്റലൈറ്റ് ട്രാന്‍സ്മിറ്ററുകളുടെ വില്‍പ്പനയും സര്‍വീസും, വാഹന വാടക ഓഫീസുകള്‍, ഉപകരണങ്ങളും മെഷീനുകളും വാടകക്ക് നല്‍കുന്ന ഓഫീസുകള്‍, സ്റ്റേഷനറി സ്റ്റോറുകള്‍, പ്രിന്ററുകള്‍, സനദ് ഓഫീസുകള്‍, ക്വാറികളും ക്രഷറുകളും തുടങ്ങിയവക്കാണ് അനുമതി.

Share this story