യുഎഇയിലേക്ക് പ്രത്യേക വിമാന സർവീസുമായി സലാം എയർ

യുഎഇയിലേക്ക് പ്രത്യേക വിമാന സർവീസുമായി സലാം എയർ

ഒമാൻ: ഈ മാസം 16 ന് മസ്കറ്റിൽ നിന്ന് യു എ ഇ യിലേക്ക് പ്രത്യേക വിമാന സർവീസ് നടത്തുമെന്ന് സലാം എയർ അറിയിച്ചു.

മസ്‌കറ്റിൽ നിന്ന് അബുദാബിയിലേക്കും അവിടുന്ന് തിരിച്ചുമാണ് സർവീസ് ഉണ്ടാവുക. അതെ ദിവസം തന്നെ കുവൈറ്റിലേക്കും അവിടുന്ന് തിരിച്ചും മറ്റൊരു സർവീസും ഉണ്ടാകും.

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 24272222 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. വെബ്‌സൈറ്റ് ബുക്കിംഗും സൗകര്യം ഒരുക്കിയിട്ടുണ്ട്.

Share this story