ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ൽ വി​സ​യു​ള്ള​വ​ർ​ക്ക്​ ഒ​മാ​നി​ൽ പ്ര​വേ​ശ​നാ​നു​മ​തി

Share with your friends

മ​സ്ക​റ്റ്: ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ സാ​ധു​വാ​യ വി​സ​യു​ള്ള​വ​ർ​ക്ക് ഒ​മാ​നി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി അ​റി​യി​ച്ചു. കോ​വി​ഡ് 19 സു​പ്രീം ക​മ്മി​റ്റി​യു​ടെ ഇ​ത് സം​ബ​ന്ധ​മാ​യ തീ​രു​മാ​നം സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി എ​ല്ലാ വി​മാ​ന ക​മ്പ​നി​ക​ളെ​യും ഔദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ഓരോ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ക​രാ​ർ അ​നു​സ​രി​ച്ചു​ള്ള ദേ​ശീ​യ വി​മാ​ന ക​മ്പ​നി​ക​ളു​ടെ ഷെ​ഡ്യൂ​ൾ​ഡ്​ വി​മാ​ന സ​ർ​വി​സു​ക​ൾ പ​തി​വു​പോ​ലെ തു​ട​രു​മെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു.

ഓരോ രാ​ജ്യ​ങ്ങ​ളി​ലെ​യും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക്​ ബാ​ധ​ക​മാ​യി​രി​ക്കും. അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും മു​ൻ​കൂ​ട്ടി​യു​ള്ള അ​നു​മ​തി​യി​ല്ലാ​തെ ത​ന്നെ ഒ​മാ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യും.

യാ​ത്ര​ക്ക്​ മു​മ്പു​ള്ള പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തി​ല്ല. എ​ന്നാ​ൽ, കു​റ​ഞ്ഞ​ത്​ ഒ​രു മാ​സ​ത്തെ കോ​വി​ഡ്​ ചി​കി​ത്സ​ക്കു​ള്ള ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ നി​ർ​ബ​ന്ധ​മാ​ണ്. ജി.​സി.​സി പൗ​ര​ന്മാ​ർ​ക്കും സൗ​ജ​ന്യ ചി​കി​ത്സ കാ​ർ​ഡു​ള്ള​വ​ർ​ക്കും ഇ​ത് നി​ർ​ബ​ന്ധ​മ​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ക്കു​ന്ന പി.​സി.​ആ​ർ ടെ​സ്​​റ്റി​നാ​യി യാ​ത്ര​ക്ക് മു​മ്പ് https: // covid 19.emushrif.com/traveler എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യും 25 റി​യാ​ൽ അ​ട​ക്കു​ക​യും വേ​ണം.

അ​തോ​ടൊ​പ്പം ത​റാ​സു​ദ്​ പ്ല​സ്​ ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യ​ണം. യാ​ത്ര​ക്കാ​ർ ഈ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യോ എ​ന്ന് എ​യ​ർ​ലൈ​നു​ക​ൾ പ​രി​ശോ​ധി​ക്കി​ല്ല. ഏ​ഴ് ദി​വ​സം വ​രെ മാ​ത്രം ഒ​മാ​നി​ൽ ത​ങ്ങാ​ൻ വ​രു​ന്ന യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ൽ മ​തി​യാ​വും. ഏ​ഴ് ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ഒ​മാ​നി​ൽ ത​ങ്ങു​ന്ന​വ​ർ കോ​വി​ഡ്​ ട്രാ​ക്കി​ങ്​ ബാ​ൻ​ഡ്​ ധ​രി​ക്ക​ണം. ഏ​ഴ് ദി​വ​സ ക്വാ​റ​​ൻ​റീ​ന്​ ശേ​ഷം എ​ട്ടാ​മ​ത്തെ ദി​വ​സം പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

വി​മാ​ന ജീ​വ​ന​ക്കാ​ർ, 15 വ​യ​സ്സി​ൽ താെ​ഴ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്ക്​ ഈനി​ർ​ദേ​ശ​ങ്ങ​ൾ ബാ​ധ​ക​മ​ല്ല. ഒ​മാ​നി​ലെ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രും കോ​വി​ഡ്​ മാ​ന​ദ​ണ്ഡം പാ​ലി​ക്കേ​ണ്ട​തി​ല്ല.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!