സതേൺ അറേബ്യൻ കടലിൽ ന്യൂനമർദ്ദം: ഒമാനിൽ മഴയ്ക്കും ഇടിമിന്നലും സാധ്യത

സതേൺ അറേബ്യൻ കടലിൽ ന്യൂനമർദ്ദം: ഒമാനിൽ മഴയ്ക്കും ഇടിമിന്നലും സാധ്യത

മസ്കറ്റ്: സതേൺ അറേബ്യൻ കടലിൽ ന്യൂനമർദ്ദം ദൃശ്യമായതായി ഒമാനിലെ നാഷണൽ സെന്റർ ഫോർ എർലി വാണിംഗ് ഓഫ് മൾട്ടിപ്പിൾ ഹാസാർഡ്സ് അറിയിച്ചു.

നവംബർ 23 തിങ്കളാഴ്ച മുതൽ ധോഫർ, അൽ വുസ്ത ഗവർണറേറ്റുകളിലെ ഇടയ്ക്കിടെ മഴക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ധോഫറിന്റെയും സെൻട്രൽ ഗവർണറേറ്റുകളുടെയും തീരങ്ങളിൽ പരമാവധി ഉയരം രണ്ട് മുതൽ മൂന്ന് മീറ്റർ വരെയുള്ള തിരമാലകൾക്കും സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

നാഷണൽ സെന്റർ ഫോർ എർലി വാണിംഗ് ഓഫ് മൾട്ടിപ്പിൾ ഹാസാർഡ്സിലെ സ്പെഷ്യലിസ്റ്റുകൾ പുതിയ സംഭവവികാസങ്ങൾ വിശകലനം ചെയ്യുകയും പിന്തുടരുകയും ചെയ്യുമെന്നും കാലാവസ്ഥാ പ്രവചനങ്ങളും കാലാവസ്ഥാ സംഭവവികാസങ്ങളെക്കുറിച്ച് പുറത്തിറക്കിയ റിപ്പോർട്ടുകളും പിന്തുടരുവാനും അതോറിറ്റി ജനങ്ങളോട് നിർദ്ദേശിച്ചു

Share this story