പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിൽ; വിവിധ കരാറുകളിൽ ഒപ്പുവെക്കും

modi

പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയിൽ എത്തി. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഐഐടി ഡൽഹി, രൂപയിൽ വ്യാപാരം തുടങ്ങി സുപ്രധാന കരാറുകളിൽ പ്രധാനമന്ത്രി ഒപ്പുവെക്കും. 

യുഎൻ കാലാവസ്ഥാ ഉച്ചകോടി കോപ് 28ന്റെ നിയുക്ത അധ്യക്ഷൻ ഡോ. സുൽത്താൻ അൽ ജാബറുമായും അബുദാബി നാഷണൽ ഓയിൻ കമ്പനി സിഇഒയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. നയതന്ത്ര ദൗത്യ സംഘങ്ങളുമായുള്ള ചർച്ചയും വിവിധ ധാരണാപത്രങ്ങളിൽ ഒപ്പിടലും നടക്കും. ഉച്ചയ്ക്ക് 3 മണിയോടെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങും.
 

Share this story