മെസ്സിയ്ക്ക് വേണ്ടി മത്സരിച്ച് യു.എ.ഇയും ഖത്തറും

മെസ്സിയ്ക്ക് വേണ്ടി മത്സരിച്ച് യു.എ.ഇയും ഖത്തറും

ദുബൈ: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ തന്റെ ക്ലബിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് മാഞ്ചസ്റ്റര്‍ സിറ്റി ഫുട്‌ബോള്‍ ക്ലബ് ചെയര്‍മാന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായെദ് അല്‍ നഹ്യാന്‍ കഠിന പരിശ്രമം നടത്തുന്നുണ്ടെന്ന് യു.കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇദ്ദേഹം യു.എ.ഇ പൗരനാണ്.

അതേസമയം, പാരീസ് സെന്റ് ജെര്‍മെയ്ന്‍ ഫുട്‌ബോള്‍ ക്ലബ് ഉടമ ഖത്തരി പൗരനായ നാസര്‍ അല്‍-ഖലെയ്ഫി മെസ്സിയെ തന്റെ ക്ലബ്ബില്‍ എത്തിക്കാന്‍ സമാന്തരമായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അര്‍ജന്റീനിയന്‍ ടൈക് സ്‌പോര്‍ട്‌സ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാരീസ് സെന്റ് ജെര്‍മെയ്ന്‍, ബാഴ്സലോണയേക്കാള്‍ ഉയര്‍ന്ന വില നല്‍കി മെസ്സിയുമായി കരാറിലേര്‍പ്പെടാണ് തയ്യാറാണെന്ന് ആര്‍ടി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്പാനിഷ് ക്ലബിന് നഷ്ടപരിഹാരം നല്‍കാമെന്നും സെന്റ് ജെര്‍മെയ്ന്‍ ക്ലബ് പറഞ്ഞിട്ടുണ്ട്.

33 കാരനായ മെസ്സി 2004-ലാണ് ബാഴ്സലോണയ്ക്കു വേണ്ടി കളിക്കുന്നത്. ടീമിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരനാണ് അദ്ദേഹം. ബാഴ്സലോണയുമായുള്ള കരാര്‍ സമയത്ത് ആറ് തവണ മെസ്സിയെ മികച്ച ലോക കളിക്കാരനായി തെരഞ്ഞെടുത്തിരുന്നു.

Share this story