സ്വർണവ്യാപാരിയായിരുന്ന യമനി പൗരന്റെ കൊലപാതകം: ഖത്തറിൽ നാല് മലയാളികൾക്ക് വധശിക്ഷ

സ്വർണവ്യാപാരിയായിരുന്ന യമനി പൗരന്റെ കൊലപാതകം: ഖത്തറിൽ നാല് മലയാളികൾക്ക് വധശിക്ഷ

ഖത്തറിൽ സ്വർണവ്യാപാരി ആയിരുന്ന യമനി പൗരനെ കൊലപ്പെടുത്തിയ കേസിൽ നാല് മലയാളികൾക്ക് വധശിക്ഷ. ഒന്നാം പ്രതി അബ്ഷീർ, രണ്ടാംപ്രതി ഉനൈസ്, മൂന്നാം പ്രതി റഷീദ് കുനിയിൽ, നാലാം പ്രതി ഷമ്മാസ് എന്നിവർക്കാണ് വധശിക്ഷ

ചില പ്രതികളെ കോടതി വെറുതെവിട്ടു. നാല് പ്രതികളുടെ വധശിക്ഷക്ക് പുറമെ പ്രതികളിൽ ചിലർക്ക് അഞ്ച് വർഷം തടവും മറ്റ് ചിലർക്ക് ആറ് മാസം തടവും ശിക്ഷ വിധിച്ചു. 27 പേരാണ് കേസിൽ പ്രതികളായുണ്ടായിരുന്നത്. പ്രതികളെല്ലാം മലയാളികളാണ്.

രണ്ട് വർഷം മുമ്പാണ് മലയാളികളുടെ സംഘം യമനി പൗരനെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും അപഹരിച്ച ശേഷം കൊലപ്പെടുത്തിയത്.

Share this story