അമേരിക്കന്‍ പ്രസിഡന്റ്‌ തെരെഞ്ഞെടുപ്പ് കവറേജ്; ഖത്തറിന്റെ അല്‍ജസീറ ഒന്നാം സ്ഥാനത്ത്

അമേരിക്കന്‍ പ്രസിഡന്റ്‌ തെരെഞ്ഞെടുപ്പ് കവറേജ്; ഖത്തറിന്റെ അല്‍ജസീറ ഒന്നാം സ്ഥാനത്ത്

ദോഹ: ജോ ബൈഡന്‍ വിജയിയായി പ്രഖ്യാപിക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് കവറേജില്‍ ഖത്തറിന്റെ അല്‍ജസീറ ചാനല്‍ ഒന്നാമതെത്തി. തെരെഞ്ഞെടുപ്പ് കവറേജ് ഏറ്റവും വ്യക്തവും വേഗത്തിലും കവര്‍ ചെയ്ത അറബ് ചാനല്‍ എന്ന ബഹുമതിയാണ് അല്‍ജസീറ സ്വന്തമാക്കിയിരിക്കുന്നത്.

തെരെഞ്ഞെടുപ്പ് വേളയില്‍ അല്‍ജസീറ 77000 കാഴ്ച്ചക്കാരെയാണ് സ്വന്തമാക്കിയത്. 12000 കാഴ്ചക്കാര്‍ മാത്രമുള്ള മറ്റൊരു അറബ് ചാനലാണ് ഇക്കാര്യത്തില്‍ അല്‍ജസീറയുടെ പിറകിലുള്ളത്.

പ്രസിഡന്റ് തെരെഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ അതിന്റെ ഓരോ ചടുലമായ നീക്കങ്ങളും അറബ്, അമേരിക്കന്‍, യൂറോപ്യന്‍ പ്രേക്ഷകര്‍ക്ക് വേഗത്തില്‍ എത്തിച്ചു നല്‍കാന്‍ അല്‍ജസീറക്ക് കഴിഞ്ഞെന്ന് ചാനല്‍ അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ചാനലിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ അല്‍ജസീറ ചാനല്‍ മേധാവി ഷെയ്ഖ് ഹമദ് ബിന്‍ അല്‍ താമിര്‍ അല്‍താനി നടത്തിയ ഹ്രസ്വ പ്രഭാഷണം അല്‍ജസീറ വാര്‍ത്ത കുറിപ്പില്‍ പ്രത്യേകം എടുത്തു പറഞ്ഞു.

യൂറോപ്, അമേരിക്ക, ഏഷ്യ തുടങ്ങിയ വന്‍കരകളില്‍ ഖത്തറിന്റെ അല്‍ജസീറ ചാനല്‍ കൂടുതല്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത് ചാനലിന്റെ പുരോഗതിക്ക് വളം നല്‍കിയെന്നാണ് അല്‍ താമിര്‍ അല്‍താനി അല്‍ജസീറ ചാനല്‍ വാര്‍ഷികആഘോഷ ദിന വേളയില്‍ കഴിഞ്ഞ ദിവസം ദോഹയില്‍ വ്യക്തമാക്കിയത്.

Share this story