മികച്ച വിമാന കമ്പനികളുടെ പട്ടികയിൽ ഖത്തർ എയർവെയ്‌സ് ഒന്നാം സ്ഥാനത്ത്

Share with your friends

ലോകത്തെ ഏറ്റവും മികച്ച വിമാന കമ്പനികളുടെ പട്ടികയിൽ ഖത്തർ എയർവേസ് ഒന്നാമത്. അഞ്ചാം സ്ഥാനത്ത് ദുബൈയുടെ എമിറേറ്റ്‌സും ഇരുപതാം സ്ഥാനത്ത് അബൂദബിയുടെ ഇത്തിഹാദും ഇടം നേടി. ഏവിയേഷൻ രംഗത്തെ സുരക്ഷയും സേവന മികവും വിലയിരുത്തുന്ന റേറ്റിംഗ് ഏജൻസിയായ ഓസ്‌ട്രേലിയയിലെ എയർലൈൻ റേറ്റിംഗ് ഡോട്ട്‌കോമാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനികളുടെ പട്ടിക തയാറാക്കുന്നത്

കാബിൻ സജ്ജീകരണത്തിലെ പുതുമകൾ, യാത്രാസേവനത്തിലെ മികവുകൾ എന്നിവയ്ക്ക് പുറമെ കോവിഡ് കാലത്തെ സുരക്ഷാനടപടികളും സർവീസുമാണ് ഖത്തർ എയർവേസിനെ ഒന്നാമത് എത്തിച്ചത്. പ്രീമിയം ഇക്കണോമി ക്ലാസിന്റെ മികവാണ് എമിറേറ്റസിന്റെ മുന്നേറ്റത്തിന് കാരണം.

എയർ ന്യൂസിലന്റ്, സിങ്കപ്പൂർ എയർലൈൻസ്, ഓസ്‌ട്രേലിയയുടെ ക്വാന്റാസ് എന്നിവയാണ് ആദ്യ അഞ്ചിൽ ഇടം പിടിച്ച മറ്റു വിമാനകമ്പനികൾ.

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-