സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റുമാനൂർ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അൽ ഹയാത് നാഷണലിലെ ജീവനക്കാരിയാണ് ഇവർ

മലയാളി നഴ്‌സിനെ കൂടാതെ ഇതേ ആശുപത്രിയിലെ ഫിലിപ്പീൻ സ്വദേശിയായ നഴ്‌സിനും കൊറോണ പിടിപെട്ടിട്ടുണ്ട്. ഫിലിപ്പീൻ സ്വദേശിക്കാണ് ആദ്യം കൊറോണ വൈറസ് ബാധ പിടിപെട്ടത്. ഇവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് മലയാളി നഴ്‌സിനും രോഗബാധയുണ്ടായത്.

വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്താതിരിക്കുകയാണ്. രോഗവിവരം അധികൃതർ മറച്ചുവെച്ചതായും ആരോപണമുണ്ട്.

Share this story