റിയാദിൽ റസ്‌റ്റോറന്റ് തകർന്നുവീണ് മലയാളി അടക്കം രണ്ട് പേർ മരിച്ചു

റിയാദിൽ റസ്‌റ്റോറന്റ് തകർന്നുവീണ് മലയാളി അടക്കം രണ്ട് പേർ മരിച്ചു

റിയാദിൽ റസ്‌റ്റോറന്റ് തകർന്നുവീണ് ഒരു മലയാളി അടക്കം രണ്ട് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഫാരിസ് റോഡിൽ പ്രവർത്തിക്കുന്ന മലസ് റസ്റ്റോറന്റാണ് തകർന്നുവീണത്.

കേളി സാംസ്‌കാരിക വേദിയുടെ ഏരിയ സെക്രട്ടറിയും പൊതുപ്രവർത്തകനുമായി കായംകുളം സ്വദേശി അബ്ദുൽ അസീസ് കോയക്കുട്ടിയാണ് മരിച്ചത്. 60 വയസ്സായിരുന്നു. ഒരു തമിഴ്‌നാട് സ്വദേശിയും അപകടത്തിൽ മരിച്ചു

കൊച്ചി സ്വദേശി സലീം, ഓച്ചിറ സ്വദേശി അജയൻ എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ ഹോട്ടലിന് പുറത്ത് ചായ കുടിച്ചു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഹോട്ടലിന്റെ ബോർഡും അതിനോടു ചേർന്നുള്ള ഭാഗവുമാണ് തകർന്നുവീണത്.

Share this story