സൗദിയിൽ നിന്നുള്ള ആദ്യ വിമാനം കോഴിക്കോടേക്ക് പുറപ്പെട്ടു; രാത്രി 11 മണിയോടെ കരിപ്പൂരിൽ

Share with your friends

സൗദി അറേബ്യയിൽ നിന്നും പ്രവാസികളുമായി കോഴിക്കോടേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു. സൗദി പ്രാദേശികസമയം ഉച്ചയ്ക്ക് 12.45ന് റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. 152 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാത്രി 11 മണിയോടെ വിമാനം കരിപ്പൂരിലിറങ്ങും.

148 മുതിർന്നവരും നാല് കുട്ടികളുമാണ് വിമാനത്തിലുള്ളത്. യാത്രക്കാരിൽ 70ഓളം സ്ത്രീകൾ ഗർഭിണികളാണ്. ബോഡി, ലഗേജ് ചെക്ക് ഇൻ, ഇമിഗ്രേഷൻ നടപടികൾക്ക് ശേഷം ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരമുള്ള ആരോഗ്യപരിശോധനകളും പൂർത്തിയാക്കിയാണ് ഇവർ കയറി വരുന്നത്.

മാസ്‌കുകളും ഗ്ലൗസുകളും എല്ലാ യാത്രക്കാരും ധരിച്ചിട്ടുണ്ട്. വളരെ പ്രായമേറിയ വീൽചെയർ യാത്രക്കാരും വിമാനത്തിലുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-