ഈ വർഷം ഹജ്ജ് തീർഥാടനം സൗദി ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ

ഈ വർഷം ഹജ്ജ് തീർഥാടനം സൗദി ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ

ഹജ്ജ് തീർഥാടനം ഈ വർഷം ഉപേക്ഷിക്കാൻ സൗദി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്ത് ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഹജ്ജ് വേണ്ടെന്ന് വെക്കാനൊരുങ്ങുന്നത്.

ഹജ്ജ്, ഉംറ തീർഥാടനവുമായി ബന്ധപ്പെട്ട സൗദി മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥനെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വിഷയവുമായി ബന്ധപ്പെട്ട സാഹചര്യം കണക്കിലെടുക്കുകയാണെന്നും ഒരാഴ്ചക്കുള്ളിൽ ഔദ്യോഗിക തീരുമാനമുണ്ടാകുമെന്നും ഉദ്യോഗസ്ഥൻ പറയുന്നു.

Share this story