സൗദി റിയാദിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സൗദി റിയാദിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം തിരൂരങ്ങാടി വെന്നീയുർ താമസിക്കുന്ന മുഫീദ്(30)ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് മുഫീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഈ മാസം 15ന് റിയാദിലെ അമീർ മുഹമ്മദ് ആശുപത്രിയിൽ കൊവിഡ് പരിശോധന നടത്തുകയും പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൃതദേഹം റിയാദിൽ തന്നെ ഖബറടക്കും. ഒരു വർഷം മുമ്പാണ് മുഫീദ് വിവാഹിതനായത്. ഫാത്വിമ ബിൻസിയാണ് ഭാര്യ

Share this story