ഈ വർഷത്തെ ഹജ്ജ് സൗദിയിൽ താമസിക്കുന്നവർക്ക് മാത്രം

ഈ വർഷത്തെ ഹജ്ജ് സൗദിയിൽ താമസിക്കുന്നവർക്ക് മാത്രം

ഈ വർഷത്തെ ഹജ്ജ് സൗദി അറേബ്യയിൽ താമസിക്കുന്നവർക്ക് മാത്രം. മറ്റ് രാജ്യങ്ങളിലെ തീർഥാടകരെ ഇത്തവണ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇപ്പോൾ സൗദിയിൽ താമസിക്കുന്ന വിദേശികൾക്ക് ഹജ്ജ് നിർവഹിക്കാം

സാമൂഹിക അകലം അടക്കമുള്ള കർശന ഉപാധികളോടെയാകും ഹജ്ജ് എന്ന് സൗദി വ്യക്തമാക്കി. സാധാരണയായി ഓരോ വർഷവും 25 ലക്ഷത്തോളം തീർഥാടകരാണ് ഹജ്ജ് നിർവഹിക്കാനായി സൗദിയിൽ എത്താനുള്ളത്.

Share this story