വാറ്റ് കൂടി ഉള്‍പ്പെടുത്തി ഉത്പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കണമെന്ന് സൗദി

വാറ്റ് കൂടി ഉള്‍പ്പെടുത്തി ഉത്പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കണമെന്ന് സൗദി

റിയാദ്: ഉത്പന്നങ്ങളുടെ വിലയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) കൂടി ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കണമെന്നും അതാകും അന്തിമ വിലയെന്നും സൗദി അറേബ്യന്‍ വാണിജ്യ മന്ത്രാലയം. ഈ വിലയാകണം കാഷ്യറുടെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ വരേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.

വാറ്റ് ഉള്‍പ്പെടുത്തിയുള്ള വിലയാകണം ഷെല്‍ഫുകളില്‍ പ്രദര്‍ശിപ്പിക്കേണ്ടത്. ഷെല്‍ഫിലേയോ ടാഗിലേയോ വിലയും അന്തിമ ഇന്‍വോയ്‌സും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കും.

ഇത്തരം സംഭവങ്ങളുണ്ടായാല്‍ 19993 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി. ബലാഗ് തിജാരി (balagh tijari) ആപ്പിലും പരാതിപ്പെടാം.

Share this story