പ്രവേശന വിലക്ക് സൗദി പിൻവലിച്ചു; അതിർത്തികൾ തുറക്കും

പ്രവേശന വിലക്ക് സൗദി പിൻവലിച്ചു; അതിർത്തികൾ തുറക്കും

ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ വ്യാപനത്തെ തുടർന്ന് സൗദി അറേബ്യ ഏർപ്പെടുത്തിയ താത്കാലിക യാത്രാവിലക്ക് പിൻവലിച്ചു. ഡിസംബർ 20 മുതൽ സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുനി്‌നു.

കര വ്യോമ, നാവിക അതിർത്തികളും അടച്ചിരുന്നു. വിലക്ക് പിൻവലിച്ചതോടെ അന്താരാഷ്ട്ര വിമാനസർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. അതേസമയം അന്താരാഷ്ട്ര സർവീസുകൾക്കുള്ള വിലക്ക് പൂർണമായിട്ട് നീക്കിയിട്ടില്ല. ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് സൗദിയിൽ എത്താൻ ഇനിയും കാത്തിരിക്കണം

യുഎയിൽ എത്തി ഇവിടെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം വേണമെങ്കിൽ സൗദിയിലേക്ക് പോകാം.

Share this story