സൗദിയെ ലക്ഷ്യമിട്ട് മൂന്ന് ഡ്രോണുകള്‍; തകര്‍ത്ത് സഖ്യസേന

Share with your friends

റിയാദ്: സൗദി അറേബ്യയില്‍ ആക്രമണം നടത്താനുള്ള ശ്രമം അറബ് സഖ്യസേന തകര്‍ത്തു. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച, സ്‌ഫോടക വസ്തുക്കള്‍ നിറച്ച മൂന്ന് ഡ്രോണുകളാണ് വെള്ളിയാഴ്ച സേന തകര്‍ത്തത്.

ദക്ഷിണ സൗദിയിലും ഖമീസ് മുശൈത്തിലും ജിസാനിലും ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് മൂന്ന് ഡ്രോണുകളാണ് അയച്ചത്. ഇവ മൂന്നും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നു. സാധാരണ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറബ് സഖ്യസേന അറിയിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-