കുവൈത്തിൽ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു; മലയാളികളടക്കം 3 പേർക്ക് പരുക്ക്

കുവൈത്തിൽ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. കുവൈത്ത് സെവൻത് റിംഗ് റോഡിലാണ് അപകടമുണ്ടായത്. പത്ത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ആറ് പേരും സംഭവസ്ഥലത്ത് വെച്ച് മരിച്ചു

ബിഹാർ, തമിഴ്‌നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. പരുക്കേറ്റ് മൂന്ന് പേർ ചികിത്സയിലാണ്. ഇതിൽ രണ്ട് പേർ മലയാളികളാണെന്ന് റിപ്പോർട്ടുണ്ട്. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.
 

Share this story