പ്രവാസികള്‍ക്ക് സുവര്‍ണ്ണവിസാ അവസരം; കൂടുതല്‍ പേര്‍ക്ക് 10 വര്‍ഷമുള്ള യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് യു.എ.ഇ

പ്രവാസികള്‍ക്ക് സുവര്‍ണ്ണവിസാ അവസരം; കൂടുതല്‍ പേര്‍ക്ക് 10 വര്‍ഷമുള്ള യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കുമെന്ന് യു.എ.ഇ

അബുദാബി: കൂടുതല്‍ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ റെസിഡന്‍സി വിസ നല്‍കാന്‍ അനുമതി നല്‍കിയതായി യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

പി.എച്ച്.ഡി നേടിയവര്‍, ഡോക്ടര്‍മാര്‍, കമ്പ്യൂട്ടര്‍-ഇലക്ട്രോണിക് പ്രോഗ്രാമിംഗ് വിദഗ്ധര്‍, വൈദ്യുതി ആക്റ്റീവ് ടെക്‌നോളജി എന്നിവയില്‍ വിദഗ്ധരായ എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ക്ക് പുതിയ റെസിഡന്‍സി വിസ ലഭിക്കുമെന്ന് ട്വിറ്ററിലൂടെ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. അംഗീകൃത സര്‍വകലാശാലകളില്‍ ഉയര്‍ന്ന സ്‌കോറുകള്‍ (3.8 അല്ലെങ്കില്‍ അതില്‍ കൂടുതല്‍) നേടുന്ന ആളുകള്‍ക്കും സുവര്‍ണ്ണ വിസ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Share this story