ശൈഖ് ഖലീഫയുടെ സഹോദരൻ അന്തരിച്ചു; യു എ ഇ ദു:ഖസാന്ദ്രം

ശൈഖ് ഖലീഫയുടെ സഹോദരൻ അന്തരിച്ചു; യു എ ഇ ദു:ഖസാന്ദ്രം

അബൂദബി: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും പ്രസിഡന്റിന്റെ പ്രതിനിധിയുമായ ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. യു എ ഇയിലെയും ജി സി സി- അറബ് രാജ്യങ്ങളിലെയും ഭരണനേതാക്കൾ അഗാധ ദുഃഖം രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള രാഷ്ട്ര നേതാക്കളും അനുശോചിച്ചിട്ടുണ്ട്.

Share this story