ദുബൈ വേൾഡ് ട്രേഡ് സെന്റർ കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നു

ദുബൈ വേൾഡ് ട്രേഡ് സെന്റർ കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നു

ദുബൈ വേൾഡ് ട്രേഡ് സെന്റർ താത്കാലിക കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നു. 800 തീവ്രപരിചരണ ബെഡുകൾ ഉൾപ്പെടെ മൂവായിരം ബെഡുകളാണ് താത്കാലിക ആശുപത്രിയിൽ ഒരുങ്ങുന്നത്.

ആശുപത്രിയുടെ അവസാനഘട്ട പണികൾ വേൾഡ് ട്രേഡ് സെന്ററിൽ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായാൽ ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരെ ആശുപത്രിയിൽ നിയമിക്കും.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാലായിരം മുതൽ അയ്യായിരം വരെ ബെഡുകളുള്ള രണ്ട് ഫീൽഡ് ആശുപത്രികൾ ദുബൈയിൽ ഒരുക്കുമെന്ന് ദുബൈ ഹെൽത് അതോറിറ്റി ഡയറക്ടർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Share this story