ചൊവ്വാകുതിപ്പിന് രണ്ടുനാൾ പ്രതീക്ഷയോടെ അറബ്‌ലോകം

Share with your friends

ദുബായ്: യു.എ.ഇ.യുടെ സ്വപ്നപദ്ധതിയായ ഹോപ്പ് പ്രോബ് (അൽ അമൽ) ചൊവ്വാ പര്യവേക്ഷണദൗത്യത്തിന് ഇനി രണ്ടുനാൾമാത്രം. ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി. ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്ററിൽനിന്ന് ജൂലായ് 15-ന് യു.എ.ഇ. സമയം പുലർച്ചെ 12.51-നാണ് വിക്ഷേപണം.

ദൗത്യത്തിന് ആവശ്യമായ ബാറ്ററി ചാർജിങും പൂർത്തിയായി. യു.എ.ഇ. ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ പേടകത്തിന്റെയും റോക്കറ്റിന്റെയും ഘടകങ്ങൾ പരിശോധിച്ചു. ഇന്ധനചോർച്ചയില്ലെന്നും വാർത്താവിനിമയ, ഉപഗ്രഹനിയന്ത്രണസംവിധാനങ്ങൾ കുറ്റമറ്റതാണെന്നും ഉറപ്പാക്കി. ചൊവ്വയിലേക്ക് തിരിക്കുന്ന ആദ്യത്തെ യഥാർഥ കാലാവസ്ഥാ ഉപഗ്രഹമായാണ് അൽഅമൽ അറിയപ്പെടുന്നത്. അറബ് ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായിരിക്കും അൽ അമൽദൗത്യമെന്ന് ഞായറാഴ്ച നടന്ന ഓൺലൈൻ കോൺഫറൻസിനിടെ ഇമറാത്തി എൻജിനിയർമാർ പറഞ്ഞു.

Read Also സ്വര്‍ണക്കടത്തില്‍ ഭീകരവാദ ബന്ധവും; എഫ് ഐ ആര്‍ വിവരങ്ങള്‍ പുറത്ത്      https://metrojournalonline.com/kerala/2020/07/13/swapna-suresh-gold-smuggling-case.html

2117- ൽ ചൊവ്വയിൽ ഒരു മനുഷ്യവാസകേന്ദ്രം കെട്ടിപ്പടുക്കുകയെന്ന യു.എ.ഇ. ലക്ഷ്യത്തിന്റെ ഭാഗംകൂടിയാണ് ഹോപ്പ് പ്രോബ്. മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർഥ്യമാക്കാനുമുള്ള പദ്ധതിക്ക് യു.എ.ഇ. ഇതിനകം സമഗ്രരൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ഇമറാത്തികളും ഈ ലക്ഷ്യത്തിൽ അഭിമാനിക്കുന്നുവെന്ന് എമിറേറ്റ്‌സ് മാർസ് മിഷന്റെ (ഇ.എം.എം.) ഡെപ്യൂട്ടി പ്രോജക്ട് മാനേജർ സക്കറിയ അൽഷംസി പറഞ്ഞു. ചൊവ്വാദൗത്യത്തിന് പിന്നാലെ എട്ട് ഉപഗ്രഹങ്ങൾകൂടി യു.എ.ഇ. വിക്ഷേപിക്കുന്നുണ്ട്. 2200 കോടി ദിർഹത്തിന്റെ പദ്ധതികളാണ് ബഹിരാകാശമേഖലയിൽ പുരോഗമിക്കുന്നത്. അന്താരാഷ്ട്രനിലവാരമുള്ള സാറ്റലൈറ്റ് ലബോറട്ടറികളാണ് യു.എ.ഇയ്ക്കുള്ളത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!